കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്‌ച വീട്ടുവളപ്പിൽ നടക്കും.
1968ൽ കേരളത്തെ ഞെട്ടിച്ച തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത പ്രധാനികളിൽ ഒരാളായിരുന്നു സ്റ്റീഫൻ. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ അദ്ദേഹം 1971ലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ഇതിനു പുറമെ കൊലപാതകം ഉൾപ്പെടെ പതിനെട്ടോളം കേസുകളിൽ പ്രതിയായിരുന്നു. എന്നാൽ, ജയിൽ വാസത്തിനിടയിൽ വിപ്ലവ രാഷ്ട്രീയം ഉപേക്ഷിക്കുകയും പിന്നീട് ആത്മീയതയിലേക്കും സുവിശേഷ പ്രവർത്തനങ്ങളിലേക്കും തിരിയുകയും ചെയ്തു.
കോട്ടയം കങ്ങഴ ചുണ്ടമണ്ണിൽ കർഷക കുടുംബത്തിലാണ് ജനനം. പിന്നീട് കുടുംബത്തോടൊപ്പം ഇടുക്കി വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു.
പിതാവിന്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിൽ എത്തിയത്. പാർട്ടി പിളർപ്പിന് ശേഷം തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടുകയും നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമാവുകയുമായിരുന്നു.
Summary:
Vellathuval Stephen, one of the former leaders of the Naxal movement in Kerala, is remembered. He passed away in Vadattupara, Kothamangalam. He was 82 years old. He had been undergoing treatment for a long time due to illness. The funeral will be held on Sunday in the house compound.
