കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു.

കേരളത്തിലെ വിവിധ പത്ര- ദൃശ്യ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകർ നടത്തുന്ന അവകാശ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു.

കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർത്തമാന കാലത്ത് ലോക്കൽ വാർത്തകളാണ് ഗ്ലോബൽ വാർത്തകളായി മാറുന്നതെന്നും എന്തൊക്കെ സാങ്കേതിക വിദ്യകൾ വന്നാലും പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രസക്തി വർധിക്കുകയാണെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ  കെ.ജി സണ്ണി അധ്യക്ഷത വഹിച്ചു. 

കെ.എം.പി.യു സ്ഥാപക നേതാവ് വി. സെയ്ദ്, എഡിൻ വുഡ് ഇൻ്റർ നാഷണൽ സ്കൂൾ എം.ഡി ഇ.വി അബ്ദുൾ റഹ്മാൻ, തൃത്താല എസ്.ഐ ജെഫിൻ രാജു, കെ.എം.പി.യു ഭാരവാഹികളായ എ.സി ഗീവർ ചാലിശ്ശേരി, എ.എ ജോർജ്, സുരേഷ് വേലായുധൻ, എം.വി ബേബി, പ്രദീപ് ചെറുവാശ്ശേരി, ഇസ്മായിൽ പെരുമണ്ണൂർ എന്നിവർ സംസാരിച്ചു.

മാധ്യമ സെമിനാറിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.വി.എം അലി, മാതൃഭൂമി ലേഖകൻ സി.മൂസ പെരിങ്ങോട് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം, റിപ്പോർട്ട് അവതരണം, ചർച്ച, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടന്നു.

സമാപന സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ കാലത്ത് പ്രാദേശിക പത്രപ്രവർത്തകർക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയും, മുഖ്യധാരാ മാധ്യമങ്ങളെ അപേക്ഷിച്ച് അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, ഇതുമൂലം ഉത്തരേന്ത്യയിൽ ചില പ്രാദേശിക പത്രപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ടി. അരവിന്ദാക്ഷൻ, ബാബു ആനക്കര, എസ്.എം അൻവർ, ഉമാശങ്കർ എഴുമങ്ങാട്, വീരാവുണ്ണി മുള്ളത്ത്, വി.എം സുലൈമാൻ, ശ്രീധരൻ, പി.പി സുനീറ,   പ്രേമദാസ് പിടാവന്നൂർ മലപ്പുറം എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

എ.എ ജോർജ് (പ്രസിഡണ്ട്), കെ.ജി സണ്ണി (സെക്രട്ടറി) പ്രദീപ് ചെറുവാശ്ശേരി (ട്രഷറർ), സി.മൂസ (രക്ഷാധികാരി) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.


Summary:

The Kerala Media Persons Union (KMPU) Palakkad district conference concluded at Kootanad by declaring support for the rights struggles of journalists working in various print and broadcast media in Kerala. Minister M.B. Rajesh, Mohammed Muhsin MLA and others participated.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം