അനാഥന് അന്ത്യകർമ്മത്തിലും തുണയായത് ദേവിക

ആരോരുമില്ലാതെ അവശനിലയിൽ കിടന്നിരുന്ന വയോധികന് അന്ത്യകർമ്മത്തിലും തുണയായത് പട്ടാമ്പിയിലെ സന്നദ്ധ പ്രവർത്തക ദേവിക.

നവംബർ 25 നാണ് പട്ടാമ്പി കമാനത്തിനു സമീപമുള്ള കടയുടെ സമീപം അവശനിലയിൽ വയോധികനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ദേവിക സ്ഥലത്തെത്തുകയും മലമൂത്ര വിസർജ്യത്തിൽ കിടന്നിരുന്ന വയോധികനെ വൃത്തിയാക്കി ആംബുലൻസിൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

തിരൂർ സ്വദേശിയാണെന്നും നടുവട്ടത്ത് താമസിച്ചിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. വേലായുധൻ, ബാബു, ഉമ്മർ തുടങ്ങിയ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ബന്ധുമിത്രാദികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല. അതിനിടയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഡിസം.7ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അനാഥനായി തന്നെ ഇയാൾ മരണപ്പെട്ടു. 

മൃതദേഹം അടക്കം ചെയ്യാൻ ആരോരുമില്ലാത്ത സാഹചര്യത്തിൽ ദേവിക തന്നെ അതിനും മുന്നോട്ടു വന്നു. പട്ടാമ്പി പോലീസും നഗരസഭ ചെയർമാനും ദേവികയ്ക്ക് പിന്തുണയുമായി എത്തി. ആവശ്യമായ കടലാസുകൾ ശരിയാക്കിയ ശേഷം ആംബുലൻസുമായി തൃശൂർ മെഡിക്കൽ കോളേജിൽ എത്തി മൃതദേഹം ഏറ്റു വാങ്ങി. തുടർന്ന് ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു.

സന്നദ്ധ ജീവ കാരുണ്യ സേവന രംഗത്ത് ദേവിക നിറസാന്നിധ്യമാണ്. വിജയസ്മൃതി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവികക്ക് ലഭിച്ചിട്ടുണ്ട്.


Summary:

Devika, a volunteer from Pattambi, helped the elderly man, who was lying in a debilitated state, with his last rites.

On November 25, the elderly man was found lying in a debilitated state near a shop near the Pattambi arch. After receiving the information, Devika reached the spot, cleaned the elderly man, who was lying in excrement, and took him to the Pattambi Taluk Hospital in an ambulance.

In the meantime, his illness worsened and he was shifted to the Medical College on December 7. While undergoing treatment there, he died the other day, becoming an orphan. Since there was no one to bury the body, Devika herself came forward to do so. After completing the necessary paperwork, she reached Thrissur Medical College with an ambulance and received the body. Then, it was cremated at Shanthitheera in Shoranur.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം