നടൻ കണ്ണൻ പട്ടാമ്പിക്ക് നാടിൻ്റെ അന്ത്യാഞ്ജലി

പ്രശസ്ത സിനിമാ നടനും പ്രൊഡക്ഷൻ കൺട്രോളറുമായിരുന്ന കണ്ണൻ പട്ടാമ്പിക്ക് ജന്മനാട് വിട നൽകി.  

തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി രാജേഷ് ഉൾപ്പെടെ ജനപ്രതിനിധികളും നൂറുകണക്കിന് സിനിമാ- നാടക- സാങ്കേതിക പ്രവർത്തകരും ഞാങ്ങാട്ടിരിയിലെ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. വൈകുന്നേരം നടന്ന സംസ്കാര ചടങ്ങിൽ നാട്ടുകാരും കണ്ണൻ്റെ ആത്മ സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും പങ്കെടുത്തു. 

സംസ്കാര ചടങ്ങിനു ശേഷം കണ്ണൻ്റെ വസതിയിൽ നിന്ന് വി.ഐ.പി സ്ട്രീറ്റ് നിവാസികളുടെ നേതൃത്വത്തിൽ  ഞാങ്ങാട്ടിരി സെൻ്ററിലേക്ക് മൗനജാഥയും തുടർന്ന് അനുശോചന യോഗവും നടന്നു. 

നാടകത്തേയും സിനിമയേയും ഗൗരവപൂർവ്വം സമീപിച്ച നല്ലൊരു അഭിനേതാവിനെയാണ് നാടിന് നഷ്ടമായതെന്ന്  അനുശോചന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ  പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ടി.കെ നാരായണദാസ് പറഞ്ഞു. യോഗത്തിൽ ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷനായിരുന്നു.

എ.കൃഷ്ണകുമാർ, ലത്തീഫ് കുറ്റിപ്പുറം, കെ.രമണി ടീച്ചർ, മോഹൻദാസ് ഇടിയത്ത്, പി.കെ ചെറിയ രാമൻ,  വി.ചന്ദ്രശേഖരൻ, കെ.പി ഉണ്ണികൃഷ്ണൻ, ഷബീർ അലി എസ്.പി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം