കരിങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പിൻ്റെ പരിശോധന: 13 വാഹനങ്ങൾ കസ്റ്റഡിയിൽ

പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ 2 വില്ലേജ് പരിധിയിൽ മേച്ചിത്തറയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറിയിൽ നിന്നും കരിങ്കല്ല് ഖനനം നടത്തിയിരുന്ന 5 ഹിറ്റാച്ചികൾ 6 കമ്പ്രെസ്സുകൾ, കരിങ്കല്ല് കടത്തിയിരുന്ന 2 ടോറസ് ലോറികൾ എന്നിവ പിടികൂടി.

ഇന്ന് വൈകീട്ട് പട്ടാമ്പി താലൂക്ക് റവന്യൂ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. പരിസരവാസികളുടെ പരാതിയെ തുടർന്നായിരുന്നു റവന്യൂ വകുപ്പിൻ്റെ നടപടി.

തൃത്താല വില്ലേജ് ഓഫീസർ നദീറ, ഓങ്ങല്ലൂർ 2 വില്ലേജ് ഓഫീസർ പ്രസാദ്,  വല്ലപ്പുഴ വില്ലേജ് അസിസ്റ്റൻ്റ് കെ.പി മാജിത, പരുതൂർ  വില്ലേജ് അസിസ്റ്റൻ്റ് ഫാറൂക്ക്മുസ്തഫ (ഡ്രൈവർ) എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

കഴിഞ്ഞ ദിവസം ജിയോളജി- റവന്യൂ വകുപ്പുകൾ ഈ ക്വാറിയിൽ സംയുക്ത പരിശോധന നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം