വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ

പ്രവാസി വ്യവസായി വി.പി മുഹമ്മദാലിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ.  പ്രതികൾക്ക് സംരക്ഷണം ഒരുക്കിയ ഒറ്റപ്പാലം പനമണ്ണ സ്വദേശി കോരത്തൻ കുന്ന് പറമ്പിൽ അഭിജിത്തിനെ (26) ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മുഹമ്മദാലിയെ ക്രിമിനൽ സംഘം തോക്ക് ചൂണ്ടി കടത്തിക്കൊണ്ടുപോയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിൻ്റെ സമീപത്തു വച്ചാണ് പിന്തുടർന്നു വന്ന അക്രമികൾ കാർ തടഞ്ഞ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്.

ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോയ ശേഷം കോതകുർശ്ശി പത്തംകുളത്ത് ആളൊഴിഞ്ഞ വീട്ടിൽ പാർപ്പിച്ചു. ക്രൂരമർദ്ദനത്തിന് വിധേനയനായ വ്യവസായി ക്വട്ടേഷൻ സംഘത്തിൽ നിന്നും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. 

ഒറ്റപ്പാലം വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ മുഖത്ത് ശസ്ത്രക്രിയ നടന്നു. ഇപ്പോൾ ആരോഗ്യ നില പുരോഗതിയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം