ഞാങ്ങാട്ടിരി യു.പി സ്കൂൾ പി.ടി.എയും അദ്ധ്യാപകരും ചേർന്ന് വീണ്ടും ഒരു സ്കൂൾ ബസ്സു കൂടി നിരത്തിലിറക്കി.

കാലപ്പഴക്കം മൂലം പെർമിറ്റിൻ്റെ കാലവധി കഴിയാൻ പോകുന്ന ബസ്സിന് പകരമായാണ് മറ്റൊരു സ്കൂൾ ബസ് PTA യും അദ്ധ്യാപകരും ചേർന്ന് വാങ്ങിയത്. 

സ്കൂൾ മാനേജ്മെൻ്റിൻ്റെ അഭാവം സ്കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് യാതൊരു നിലയ്ക്കും ബാധിക്കാതെ ഞാങ്ങാട്ടിരി യു.പി സ്കൂളിനെ PTAയും അദ്ധ്യാപകരും ചേർന്നാണ്  മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. മൂന്ന് വർഷം മുമ്പാണ് അദ്ധ്യാപകർ മാത്രം മുൻകൈയെടുത്ത്  ഒരു സ്കൂൾ ബസ് വാങ്ങിയത്.  

വാർഡ് മെമ്പർ കെ. ജയകുമാറിൻ്റെ അധ്യക്ഷതയിൽ തൃത്താല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അനീസ് മാട്ടായ സ്കൂൾ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് നടത്തി. പി.ടി.എ പ്രസിഡൻ്റ് സി.വി.സുധീർ കുമാർ, ഹെഡ്മാസ്റ്റർ എം. താഹിർ, മെമ്പർ ജിഷ ഹരിദാസ്, പി.മിഥുൻ, മനോജ് കറോള്ളി, ടി.കെ ഹരീഷ്, സുബിത, കെ.ചന്ദ്രൻ മാസ്റ്റർ, ഷംനാദ്, കെ.കൃഷ്ണൻ, ടി.കെ.വാണി എന്നിവർ സംസാരിച്ചു.

Summary:

Nhangattiri UP School PTA and teachers have put another school bus on the road. Another school bus was purchased by the PTA and teachers to replace the old bus whose permit is about to expire.

The PTA and teachers are taking Nhangattiri UP School forward in a good way without any impact on the school's activities due to the lack of school management.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം