പട്ടാമ്പി നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ എതിരില്ലാതെ തിരഞ്ഞെടുത്തു.

പട്ടാമ്പി നഗരസഭയിലെ സ്ഥിരം സമിതികളിലേക്കുള്ള അധ്യക്ഷന്മാരെ എതിരില്ലാതെ തിരഞ്ഞെടുത്തു. 

വൈസ് പ്രസിഡന്റ് അസ്‌ന ഹനീഫ ധനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സണായതിനാലാണ് ശേഷിച്ച അഞ്ച് സമിതികളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് സമിതികളിലും യു.ഡി.എഫ് പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാർ:

വികസനകാര്യം: പി.ശാഹുൽ ഹമീദ്.

പൊതുമരാമത്ത്: സഫ നിസാർ.

ആരോഗ്യം: ജിതേഷ് മോഴിക്കുന്നം.

ക്ഷേമകാര്യം: കെ.ഷെഫീദ.

വിദ്യാഭ്യാസം, കല, കായികം: ആശാ സന്തോഷ്.

തിരഞ്ഞെടുപ്പിന് ശേഷം നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാനും കൗൺസിലർമാരും ചേർന്ന് പുതിയ അധ്യക്ഷന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. 

നഗരസഭയുടെ വരുംകാല പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും പുതിയ സമിതികൾ കരുത്തുപകരുമെന്ന് ചടങ്ങിൽ ആശംസകൾ നേർന്ന ചെയർപേഴ്സൻ ടി.പി ഷാജി പറഞ്ഞു. നഗരസഭയിലെ വിവിധ രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം