തട്ടിക്കൊണ്ടു പോയ വ്യവസായിയെ പൊലീസ് കണ്ടെത്തി.

ഒറ്റപ്പാലം കോതകുർശ്ശിയിൽ നിന്നാണ് പൊലീസ് വ്യവസായിയെ കണ്ടെത്തിയത്. വി.പി.എം ഇൻ്റർനാഷണൽ ഗ്രൂപ്പ് മേധാവിയായ വി.പി മുഹമ്മദാലി ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന സംരംഭകനാണ്. ഇയാളെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമി സംഘം  ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിക്കുകയായിരുന്നു. 

ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി പറഞ്ഞു. മലപ്പുറം വണ്ടൂർ സ്വദേശിയാണ് പ്രവാസി വ്യവസായി വി.പി മുഹമ്മദലി. 

ഇന്നലെ വൈകുന്നേരം ആറരയോടെ കൂറ്റനാട് - ചെറുതുരുത്തി റോഡിൽ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപത്തു നിന്നാണ് ഇന്നോവ കാറിൽ എത്തിയ സംഘം ഇയാളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയത്. വണ്ടൂരിൽ നിന്ന് കൊച്ചിയിലേക്ക് ആഡംബര കാറിൽ പോവുകയായിരുന്നു വി.പി മുഹമ്മദാലി എന്ന വ്യവസായി. 

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ നടത്തിയിരുന്നത്. 

തൃശൂർ റേഞ്ച് ഐ.ജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം