പട്ടാമ്പി നിള ഹോസ്പിറ്റല്‍- ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ മേലേ പട്ടാമ്പി സിഗ്നല്‍ ജംഗ്ഷന്‍ മുതല്‍ നിള ഹോസ്പിറ്റല്‍ വരെ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 23 വെള്ളി) രാത്രി ഒന്‍പത് മുതല്‍ ജനുവരി 25 ഞായർ രാവിലെ എട്ട് വരെ ഗതാഗതം നിരോധിച്ചു.
പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേലെ പട്ടാമ്പി ജംഗ്ഷനില്‍ എത്തി ഷൊര്‍ണൂര്‍ ആറങ്ങോട്ടുകര വഴി യാത്ര തുടരണം.
പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളയില്‍ നിന്നും തിരിഞ്ഞ് ഷൊര്‍ണൂര്‍ ആറങ്ങോട്ടുകര വഴി പോകേണ്ടതാണ്.
ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ നെല്ലായ കൃഷ്ണപ്പടി വഴി ഷൊര്‍ണൂരില്‍ എത്തി ആറങ്ങാട്ടുകര വഴി പോകേണ്ടതാണ്.
പള്ളിപ്പുറം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുതുതല ജംഗ്ഷനില്‍ നിന്നും ശങ്കരമംഗലം വഴി മേലെ പട്ടാമ്പി ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.
പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മേലെ പട്ടാമ്പി ജംഗ്ഷന്‍ വഴിയും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0466 2960090.
Summary:
Due to road renovation work being carried out on the Pattambi Nila Hospital-Shornur IPT road from Pattambi Signal Junction to Nila Hospital, traffic will be banned from 9 pm today (Friday, January 23) to 8 am on Sunday, January 25.
