മുതുതല മഹാഗണപതി ക്ഷേത്ര ദേശത്താലപ്പൊലി ഉത്സവ കമ്മിറ്റി ഉടൻ രൂപീകരിക്കണമെന്ന് ആവശ്യം

ഭക്തരെ അപമാനിക്കുന്ന ക്ഷേത്ര മാനേജ്മെന്റിന്റെ നടപടികൾ പിൻവലിക്കണമെന്നും മുതുതല ശ്രീമഹാഗണപതി ദേശ കൂട്ടായ്മ പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.

ദേശ താലപ്പൊലി നടത്തിപ്പിന് പതിറ്റാണ്ടുകളായി നടന്നുവരുന്ന ജനകീയ ഉത്സവ കമ്മിറ്റി രൂപീകരണം നടത്താതെ കീഴ് വഴക്കം  ലംഘിച്ച് ഉത്സവം അലങ്കോലപ്പെടുത്താനുള്ള ദേവസ്വത്തിന്റെ നടപടികൾ ഉടൻ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. 

ആവശ്യങ്ങൾ അടങ്ങിയ മാസ് പെറ്റീഷൻ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടിന് നൽകിയതിൽ ഉടൻ തീരുമാനം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. 

പി.എം നാരായണമേനോൻ അധ്യക്ഷത വഹിച്ചു. മുതുതല പഞ്ചായത്ത് പ്രസിഡണ്ട് കെ.പി മണി ഉദ്ഘാടനം ചെയ്തു. 

പി.ഷണ്മുഖൻ (സി.പി.ഐ.എം), ടി.കൃഷ്ണൻകുട്ടി (ബി.ജെ.പി), അഡ്വക്കേറ്റ് ടി.പി സ്വാമിദാസൻ (ഐ.എന്‍.സി ) രാജേന്ദ്രൻ മുതുതല (ദളിത് സ്വതന്ത്ര ഫോറം), എം.പി രവികുമാർ, പി.എം ശിവദാസമേനോൻ, എം.ടി സുരേഷ്, കെ.പി ഉണ്ണികൃഷ്ണൻ, കെ.പി ബാലൻ, എം.കെ ശശിധര പണിക്കർ, എം.മോഹനൻ, പി.ഹരിദാസൻ, എം.ചന്ദ്രൻ, എം.പരമേശ്വരൻ എന്നിവർ സംസാരിച്ചു. 

ദേശ കൂട്ടായ്മ ഭാരവാഹികളായി ടി.കൃഷ്ണൻകുട്ടി (പ്രസിഡണ്ട്), എം.പി രവികുമാർ (സെക്രട്ടറി) എന്നിവരേയും രക്ഷാധികാരികളായി  കെ.പി മണി (പഞ്ചായത്ത് പ്രസിഡണ്ട്),  പി.ഷണ്മുഖൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട് ) തുടങ്ങി 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Summary:

The Muthuthala Sree Maha Ganapathy Desha Kootaayma protest meeting also demanded the immediate formation of a festival committee for the Muthuthala Maha Ganapathy Temple. The protest meeting also demanded the withdrawal of the temple management's actions that are insulting the devotees.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം