ഒറ്റപ്പാലം തോട്ടക്കരയിലെ ഇരട്ടക്കൊലപാതക വാർത്ത കേട്ടുണർന്ന നാട് നടുക്കത്തിലാണ്. വയോധിക ദമ്പതികളാണ് കൊടും ക്രൂരതക്കിരയായി കൊലചെയ്യപ്പെട്ടത്. തോട്ടക്കര നാലകത്ത് വീട്ടിൽ നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്.
ഇവരുടെ വളർത്തുമകൾ സുൽഫിയത്തിൻ്റെ മകനായ മൂന്ന് വയസുകാരൻ മുഹമ്മദ് ഇഷാനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുൽഫിയത്തിൻ്റെ ഭർത്താവ് പൊന്നാനി വെളിയങ്കോട് സ്വദേശി മുഹമ്മദ് റാഫി (30) ഒറ്റപ്പാലം പോലീസിന്റെ പിടിയിലായി. അർധരാത്രി പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതകം.
വീടിന് പിറക് വശത്ത് എത്തിയ റാഫി പിറകിലേക്ക് വന്ന നസീറിനെയും സുഹറയെയും കുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മുകളിൽ കിടന്നുറങ്ങുകയായിരുന്ന സുൽഫിയത്തിന് അരികിൽ എത്തിയ റാഫിയെ കണ്ട് ഓടിയെത്തിയ ഇഷാനെയും കുത്തി.
ഉടൻ തന്നെ കുട്ടിയെ എടുത്തു ഓടിരക്ഷപ്പെട്ട സുൽഫിയത്ത് ആണ് നാട്ടുകാരോട് വിവരം പറയുന്നത്. റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹ മോചനക്കേസ് നടക്കുന്നുണ്ട്. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് അതിക്രമത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.
യുവതി നൽകിയ വിവര പ്രകാരം അന്വേഷിച്ച ഘട്ടത്തിലാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഹമ്മദ് റാഫി കൈ ഞരമ്പ് മുറിച്ച നിലയിൽ സ്ഥലത്തുണ്ടായിരുന്നങ്കിലും പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസും നാട്ടുകാരും ചേർന്നു പുലർച്ചെ നാലോടെ യാണ് പിടികൂടിയത്.
വെട്ടേറ്റ കുട്ടിയെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീടു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒറ്റപ്പാലം പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Summary:
The news of the double murder in Ottapalam Thottakara is in shock. An elderly couple was brutally murdered. The deceased were identified as Nazir (63) and his wife Suhara (60), a resident of Thottakara, Nalakath.
Their adopted daughter Zulfiyath's three-year-old son, Muhammed Ishan, has been admitted to a private hospital in Vaniyamkulam with serious injuries.
Zulfiyath's husband, Muhammed Rafi (30), a native of Ponnani Veliyankode, has been arrested by the Ottapalam police. The murder that shook the country took place at midnight.

