ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യൽ മീഡിയയിലൂടെ ദൃശ്യം പങ്കുവെച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്‌തു; യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം

കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് (37) ആണ് മരിച്ചത്. ഇന്ന് (ഞായർ) രാവിലെയാണ് ഗോവിന്ദാപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

വസ്തു‌താ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്‌ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസിൽ വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ദൃശ്യം ചിത്രീകരിച്ച് പോസ്റ്റിട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തിൽ സ്‌പർശിച്ചെന്നാണ് യുവതിയുടെ പരാതി.

ബസിൽ നിന്നും യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചു. പിന്നാലെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും രംഗത്ത്. 

കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലാണ് യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത്. വീഡിയോ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് ഉയരുന്ന ആരോപണം.

പയ്യന്നൂരിൽ വെച്ച് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങൾ ഉണ്ടായതോടെ വീണ്ടും മറ്റൊരു വീഡിയോയുമായി ഇവർ രംഗത്തെത്തി. 

ബസിൽ വെച്ച് നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ആണ് രണ്ടാമത് പങ്കുവെച്ചത്. ഇത് സുഹൃത്തിന്റെ ശ്രദ്ധയിൽ പെടുകയും ദീപകിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച പുലർച്ചെയോടെ ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷയം ഞായറാഴ്ച സംസാരിക്കാമെന്ന് ദീപകിനോട് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി.

Summary:

A young man committed suicide after a woman allegedly sexually assaulted him on a bus and shared the footage on social media; the family is planning to take legal action against the woman.

The deceased has been identified as Deepak (41), a native of Govindapuram, Kozhikode. Deepak was found hanging at his house in Govindapuram this morning (Sunday). Only his father and mother were at home.

Deepak's family alleged that the woman had spread false propaganda and that the young man was under severe mental stress. The Kozhikode Medical College Police have registered a case of unnatural death in the incident.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം