പട്ടാമ്പി - പുലാമന്തോൾ സംസ്ഥാന പാതയിൽ ശങ്കരമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊപ്പം മണ്ണേങ്ങോട് പടിഞ്ഞാക്കര വാൽ പള്ളിയാലിൽ മുഹമ്മദ് റാഫിയാണ് (33) മരിച്ചത്.
തിരുവനന്തപുരത്തു നിന്നും മാനന്താവാടിയിലേക്ക് പോകുന്ന പ്രീമിയം കെ.എസ്.ആർ.ടി.സി ബസ് ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കൊപ്പം മുളയങ്കാവ് റോഡിലെ മത്സ്യ മാർക്കറ്റിൽ ജീവനക്കാരനാണ് മുഹമ്മദ് റാഫി.
Summary:
A young man died after a KSRTC bus hit his bike at Shankaramangalam on the Pattambi-Pulamanthol state highway. The deceased has been identified as Muhammed Rafi (33) of Val Palliyal, Mannegod Koppam. A premium KSRTC bus going from Thiruvananthapuram to Mananthavady hit a two-wheeler.
