താഴെ വട്ടുള്ളി മഅദനുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 7ന് ഞായറാഴ്ച വിപുലമായ പരിപാടികളോടെ നബിദിനവും മാനവ സൗഹൃദ സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഞായർ വൈകുന്നേരം 5 മണിക്ക് വിവിധ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കുന്ന ഘോഷയാത്ര കൂട്ടുപാതയിൽ നിന്ന് പുറപ്പെട്ട് താഴെ വട്ടുള്ളി മദ്രസ അങ്കണത്തിൽ എത്തിച്ചേരും.
തുടർന്ന് മാനവ സൗഹൃദ സമ്മേളനം നടക്കും. കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം, സി.പി.ഐ.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ, ബി.ജെ.പി സംസ്ഥാന വക്താവ് ശങ്കു ടി.ദാസ്, മുസ്ലീംലീഗ് നേതാവ് സി.എം അലി മാസ്റ്റർ, ചാൽപ്രം മഹല്ല് ഖത്തീബ് അബ്ദുൾ നാസർ മദനി, മാട്ടായ ജലാലിയ മഹല്ല് ഖത്തീബ് മുനീർ അഹ്സനി തുടങ്ങിയവർ പങ്കെടുക്കും.
പത്തോളം മദ്രസകളിൽ നിന്നുള്ള കുട്ടികളുടെ കലാപരിപാടികളും നടക്കുമെന്ന് മദ്രസ ഭാരവാഹികളായ കെ.എം ഫസലുൽ ഹഖ്, കെ.പി അക്ബർ, പി.പി ഉനൈസുദ്ധീൻ ഹശ്മി, ചക്കാലിക്കൽ മുഹമ്മദുകുട്ടി, ഷെരീഫ് മേലേതിൽ, എം.വി മഹ്മൂദ് അഹ്സനി എന്നിവർ അറിയിച്ചു.
