പട്ടാമ്പി നഗരസഭയിൽ കുടിവെള്ള വിതരണം നിലച്ചിട്ട് എട്ടുനാൾ ! വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ സമരപ്രഖ്യാപനവുമായി നഗരസഭ ചെയർപേഴ്സൺ

കിഫ്ബി ഫണ്ട് ഉപയോഗിച്ച് പട്ടാമ്പി നഗരത്തിൽ നടക്കുന്ന പൈപ്പ് ലൈൻ പ്രവൃത്തികളിൽ കരാറുകാരനും വാട്ടർ അതോറിറ്റിയും കാണിക്കുന്ന ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഗരസഭാ ചെയർ പേഴ്‌സൺ ടി.പി.ഷാജി. യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട പണികൾ അശാസ്ത്രീയമായി നടത്തുന്ന കരാറുകാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നഗരസഭ സമരത്തിലേക്ക് നീങ്ങുകയാണ്.

നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ബസ് സ്റ്റാൻഡ് പമ്പ് ഹൗസിൽ നിന്നുള്ള മെയിൻ ലൈൻ കണക്ട് ചെയ്യുന്ന പ്രവൃത്തി എട്ടു ദിവസമായിട്ടും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. സേവന ആശുപത്രി മുതൽ കമാനം വരെയുള്ള ഭാഗത്തെ കരാറുകാരൻ പൈപ്പ് ഇടുന്നതിനൊപ്പം കണക്ഷൻ കൂടി നൽകി മികച്ച രീതിയിൽ പണി പൂർത്തിയാക്കിയപ്പോഴാണ് കമാനം മുതൽ നിള ഹോസ്പിറ്റൽ വരെയുള്ള ഭാഗത്തെ കരാറുകാരന്റെ ഭാഗത്തുനിന്ന് ഇത്രയും വലിയ വീഴ്ച ഉണ്ടാകുന്നത്.

മെയിൻ ലൈൻ ജോയിന്റ് ചെയ്യുന്ന പ്രവൃത്തിയിൽ വാട്ടർ അതോറിറ്റി  വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉപയോഗിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പൈപ്പ് ലൈൻ  ജോയിന്റ് ചെയ്യുന്നത് അടുത്ത മണിക്കൂറിൽ തന്നെ വിട്ടുപോകുന്ന അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ എട്ടു ദിവസമായി ഇതാണ് തുടരുന്നത്.

ഈ പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കേണ്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടാത്തതിനാൽ നഗരസഭാ ജീവനക്കാർക്കും കൗൺസിലർമാർക്കും കരാറുകാരന്റെ പണിക്ക് കാവൽ നിൽക്കേണ്ടി വരുന്ന ദുരവസ്ഥയാണുള്ളതെന്ന് ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി. 

ഇത് വ്യക്തമായ കൃത്യനിർവ്വഹണ വീഴ്ചയാണ്. ഇനി ഇത്തരം അശാസ്ത്രീയമായ രീതിയിൽ പണികൾ നടത്താൻ അനുവദിക്കില്ല. വൈദഗ്ധ്യമുള്ള പ്രൊഫഷണൽ തൊഴിലാളികളെ വെച്ച് ഇന്ന് രാത്രിയോടുകൂടി മെയിൻ ലൈൻ കണക്ഷൻ പുനഃസ്ഥാപിച്ച് നഗരത്തിലെ ജലവിതരണം സുഗമമാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി നഗരസഭ മുന്നോട്ടുപോകുമെന്ന് ടി.പി ഷാജി മുന്നറിയിപ്പ് നൽകി.

Summary:

Municipal Chairperson T.P. Shaji has strongly protested against the serious lapses being shown by the contractor and the water authority in the pipeline works being carried out in Pattambi city using KIIFB funds. The municipality is moving towards a strike against the contractors and officials who are unscientifically carrying out the works that should have been completed on a war footing.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം