ഹോസ്റ്റൽ മുറിയിൽ പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ.

പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി രുദ്ര രാജേഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പാലം വരോട് സ്വദേശിയാണ്.

സീനിയർ വിദ്യാർഥികളുടെ റാഗിങ്ങാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് പിതാവ് രാജേഷ് ആരോപിച്ചു.  സ്‌കൂളിൽ റാഗിങ് നടക്കുന്നുണ്ടെന്ന് മകൾ പറഞ്ഞിരുന്നതായും രാജേഷ് പ്രതികരിച്ചു. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാലയത്തിൽ മകൾ റാഗിങ്ങിന് ഇരയാകുന്നു എന്നും, മാനേജ്മെന്റിനെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പിതാവ് മുഖ്യമന്ത്രിക്കുൾപ്പെടെ അയച്ച പരാതിയിൽ പറയുന്നു. റാഗിങ് കാരണം മകൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതാണ് അവളെ മരണത്തിലേക്ക് തള്ളി വിട്ടതെന്നും രാജേഷ് കത്തിൽ വ്യക്തമാക്കി. പരാതി അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും നിയമപ്രകാരം ഉടനടി നടപടി സ്വീകരിക്കണമെന്നും രാജേഷ് പറഞ്ഞു.

Summary:

Girl commits suicide in hostel room. Rudra Rajesh, a Plus One student of Kallekkad Vyasa Vidyapeetham School, Palakkad, was found hanging. She is a native of Ottapalam Varode. Father Rajesh alleged that ragging by senior students was the reason for his daughter's suicide. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം