അതിഥികൾക്ക് പുസ്തകങ്ങള്‍ നല്‍കി സ്വീകരിച്ച് അക്ഷരസൗധം

നൂറ്റിപ്പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ട് നാടിനു വെളിച്ചം പകര്‍ന്നുകൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന അക്ഷര സൗധമാണ് കല്ലടത്തൂരിലെ ഗോഖലെ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍. നാടിനും പൊതു സമൂഹത്തിനും മാതൃകയാകുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ഏറ്റെടുത്തു നടപ്പിലാക്കിയ ഒരു വിദ്യാലയം കൂടിയാണ് ഗോപാലകൃഷ്ണ ഗോഖലെയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന ഈ മഹാവിദ്യാലയം. ഇത്തവണയും ഗോഖലെക്കാര്‍ ആ പതിവ് തെറ്റിച്ചില്ല. 

നൂറ്റിപ്പന്ത്രണ്ടാം പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച വാര്‍ഷിക ആഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി എം.ബി രാജേഷും പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം ശശിയും ഉൾപ്പെടെ പങ്കെടുത്ത  വിശിഷ്ടാതിഥികളെ വിദ്യാലയം സ്വീകരിച്ചത് പുസ്തകങ്ങള്‍ നല്‍കിയാണ്. ഇത് അതിഥികള്‍ക്കിടയിലും സദസ്സിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പതിവുശൈലിയിലുളള പ്ലാസ്റ്റിക് ബൊക്കെകളും പൂച്ചെണ്ടുകളും ഒഴിവാക്കിയാണ് സംഘാടകര്‍ പുസ്തകങ്ങള്‍ നല്‍കുവാന്‍ തീരുമാനിച്ചത്.

വായന മരിക്കുന്നുവെന്ന് വിലപിക്കുന്നവരില്‍ ജനപ്രതിനിധികളെയും ധാരാളമായി കാണാം. എന്നാല്‍ സമൂഹത്തിനു മാതൃകയാകുന്ന തരത്തില്‍ പുസ്തക വായന ശീലമാക്കിയവര്‍ കുറവുമാണ്. ഇത് തിരുത്തി വായനയുടെ പ്രാധാന്യം എല്ലാവരേയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂള്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഈ മാതൃക  മറ്റു വിദ്യാലയങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.

Summary:

Gokhale Government Higher Secondary School in Kalladathur is a shining Akshara Soudham that has been shining brightly for the country for 112 years. This school, named after Gopalakrishna Gokhale, is also a school that has already undertaken and implemented many activities that are exemplary for the country and the general society. This time too, the Gokhale family did not deviate from that tradition. 

The school welcomed the distinguished guests, including Minister M.B. Rajesh and Palakkad District Panchayat President T.M. Sasi, who came to participate in the annual celebration organized to mark his 112nd birthday, by presenting books. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം