പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് വിഷം കഴിച്ച് ജീവനൊടുക്കി.

പാലക്കാട് കുഴൽമന്ദം പല്ലഞ്ചാത്തന്നൂർ നടക്കാവ് ശോഭാ നിവാസില്‍ രാധാകൃഷ്ണൻ (76) ആണ് മരിച്ചത്. 

കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകൻ്റെ ഭാര്യയെ ഇന്ന് രാവിലെ എട്ടരയോടെ രാധാകൃഷ്ണൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. 

കഴുത്തിനും കൈക്കും പരിക്കേറ്റ യുവതിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ രാധാകൃഷ്ണൻ വീടിനകത്ത് വെച്ച് വിഷം കഴിക്കുകയായിരുന്നു. 

ഉടൻ തന്നെ രാധാകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Summary:

After having his daughter-in-law hacked to death, the father-in-law committed suicide by consuming poison. The deceased was identified as Radhakrishnan (76) of Shobha Nivas, Nadakkavu, Palanchathanur, Kuzhalmandam, Palakkad.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം