ഭിന്നശേഷിക്കാരുടെ വീൽ ചെയർ ശിങ്കാരി മേളം ആസ്വാദകർക്ക് വേറിട്ട അനുഭവമായി.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി പേങ്ങാട്ടിരിയിലാണ് വീൽചെയർ ശിങ്കാരി മേളത്തിന്റെ അരങ്ങേറ്റ വേദിയായത്.
പാലക്കാട്- തൃശൂർ- മലപ്പുറം ജില്ലകളിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ ശിങ്കാരിമേളം ഗ്രൂപ്പ് പൂമ്പാറ്റ ടീം എന്ന പേരിലാണ് അറിയപ്പെടുന്നത്.
തൃശ്ശൂർ പെപ്പിൻ ജോർജ് എന്ന അധ്യാപകന്റെ ശിക്ഷണത്തിലാണ് പൂമ്പാറ്റ ടീം ശിങ്കാരിമേളം അഭ്യസിച്ചു വരുന്നത്. പെപ്പിൻ ജോർജ്ജും, അപർണയും ആണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്.
ചാലിശ്ശേരി പഞ്ചായത്തിൽ നിന്നും നിയാസ്, 'കപ്പൂർ പഞ്ചായത്തിൽ നിന്നും രമേഷ് എന്നിവർ ഇരു പഞ്ചായത്തുകൾക്കും അഭിമാനമായി വീൽചെയർ ശിങ്കാരിമേളം ഗ്രൂപ്പിൽ ചെണ്ടയിൽ താളലയം തീർക്കുന്ന ഭിന്നശേഷിക്കാരാണ്.
Summary:
The wheelchair singing melam of the differently-abled was a unique experience for the audience.
The wheelchair singing melam made its debut at Pengattiri, Cherpulassery, Palakkad district.
The singing melam group of the differently-abled from Palakkad-Thrissur-Malappuram districts is known as the Poombatta Team.
