പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ഗുഡ്‌സ് ട്രെയിൻ പാളംതെറ്റി.

ഷൊർണൂർ - കോഴിക്കോട് റൂട്ടിൽ പട്ടാമ്പി പള്ളിപ്പുറം സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. ഒരുചക്രം പുറത്തേക്ക് തള്ളുകയായിരുന്നു. പിന്നീട് പാളം തെറ്റിയ ബോഗികൾ തിരിച്ചുകയറ്റി. മംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്.

അപകടത്തെത്തുടർന്ന് കോഴിക്കോട്- ഷൊർണൂർ റൂട്ടിൽ ട്രെയിൻ സർവീസുകൾ വൈകി. ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഒരുമണിക്കൂറോളം വൈകിയാണ് സർവീസ് നടത്തുന്നത്. കോഴിക്കോട്-പാലക്കാട് സ്പെഷ്യൽ എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം വൈകി.

മംഗളൂരു- ചെന്നൈ എഗ്മോർ, മുംബൈ എൽടിടി-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, മംഗളൂരു- ഏറനാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ രണ്ടുമണിക്കൂറോളം വൈകിയോടുകയാണ്

Summary:

A train derailed near Pattambi Pallipuram station on the Shoranur - Kozhikode route. One wheel was thrown out. Later, the derailed bogies were put back on track. The goods train was going from Mangaluru to Palakkad when it derailed. Train services on the Kozhikode-Shoranur route were delayed due to the accident.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം