ഇന്ന് (ഞായർ) വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം നാടറിഞ്ഞത്. പറപ്പൂർ വീണാലുക്കൽ താഴേക്കാട്ട് പടിയിലെ കുളത്തിലാണ് മാതാവിനേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടമ്മയായ സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്.
കുട്ടികളിൽ ഒരാളുടെ മൃതദേഹം കുളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ട നാട്ടുകാർ സംശയത്തിന്റെ പേരിൽ വീണ്ടും കുളത്തിലിറങ്ങി പരിശോധിച്ചപ്പോഴാണ് മറ്റു രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്.
മലപ്പുറത്ത് നിന്ന് അഗ്‌നി രക്ഷാസേന എത്തിയപ്പോഴേക്കും നാട്ടുകാർ മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. മൃതദേഹങ്ങൾ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Summary:
A mother and her two children drowned in a pond in Parapur, Malappuram. The tragic incident took place this (Sunday) evening. The mother and her two children were found drowned in a pond at Thazhekattu Padi, Veenalukkal, Parapur. The deceased have been identified as housewife Zainaba and her children Fatima Farseela and Aashiq.
