വല്ലപ്പുഴയിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വല്ലപ്പുഴയിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ഇതോടൊപ്പം യൂണിറ്റ് ജനറൽ ബോഡി യോഗവും നടത്തി. 

വല്ലപ്പുഴ പേർഷ്യൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എം.പി.എം മുസ്തഫയുടെ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. 

ജില്ലാ ഭാരവാഹികളായ കെ.എ ഹമിദ്, മുസ്തഫ മുളയങ്കാവ്, കെ.പി.എ റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം അൻവർ സാദത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സിദ്ധീഖ്, വൈസ് പ്രസിഡണ്ട് ജംഷീന, വാർഡ് മെമ്പർ എം.വിജീഷ്, യൂണിറ്റ് വർക്കിങ്ങ് പ്രസിഡൻ്റ് മുജീബ് ആലിക്കൽ തുടങ്ങിയവർ സംസാരിച്ചു. ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികൾക്കും യൂണിറ്റിൻ്റെ ആദരം അർപ്പിച്ചു. 

ജനറൽ സെക്രട്ടറി സി.കെ ഉബൈദ് സ്വാഗതവും, ട്രഷറർ സലീം പാറക്കൽ നന്ദിയും പറഞ്ഞു.

Summary:

The Tradesmen and Entrepreneurs Coordination Committee Unit hosted a reception for the elected representatives of the three-tier panchayat from Vallapuzha. Along with this, the unit general body meeting was also held.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം