പണ്ഡിതന്മാർ കാലോചിതമായ പ്രബോധനത്തിന് നേതൃത്വം നൽകണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

പെരിന്തൽമണ്ണ ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവാ കോളജ് വാർഷിക രണ്ടാം സനദ് ദാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പണ്ഡിതന്മാർ കാലോചിതമായ പ്രബോധനത്തിന് നേതൃത്വം നൽകണമെന്ന് തങ്ങൾ പറഞ്ഞു.

പഠനം പൂർത്തിയാക്കിയ 56 യുവ പണ്ഡിതർക്കുള്ള ഫരീദി  സനദ് ദാനവും തങ്ങൾ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫവാസ് ഹുദവി അധ്യക്ഷനായി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാംഗം ഡോ.ബഹാഉദ്ധീൻ മുഹമ്മദ് നദ്'വി സനദ് ദാന പ്രഭാഷണം നടത്തി. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് ഹബീബുള്ള തങ്ങൾ, സയ്യിദ് ബാപ്പുട്ടി തങ്ങൾ, മുദരിസ് ശരീഫ് ഫൈസി കാരക്കാട്, മഹല്ല് പ്രസിഡന്റ് സി.കെ മുഹമ്മദ്‌ ഹാജി, ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി, അഷ്‌റഫ്‌ മൗലവി, റസാഖ് ഫൈസി പരിയാപുരം, ഉസ്മാൻ ദാരിമി, അബ്ദു ശുക്കൂർ മദനി, ശമീർ ഫൈസി ഒടമല, കോളജ് പ്രിൻസിപ്പൽ ഫവാസ് ഹുദവി, അബ്ബാസ് അൻവരി, ഷറഫുദീൻ ഫൈസി, സിദ്ദീഖ് റഹ്‌മാനി, പൊട്ടച്ചിറ വീരാൻ ഹാജി, കരീം മൗലവി, ഫാറൂഖ് ഹുദവി, ജലീൽ ഹുദവി, എ.കെ മുസ്തഫ, സി.ടി നൗഷാദലി, സത്താർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ഉച്ചക്ക് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിനും  സ്‌ഥാന വസ്ത്ര വിതരണത്തിനും ദാറുൽ ഹുദാ വൈസ് ചാൻസലർ ബഹാഉദ്ധീൻ മുഹമ്മദ് നദ്'വി നേത്യത്വം നൽകി. നാഫിഅ്‌ ഹുദവി തിരൂർ മുഖ്യാതിഥിയായി.

Summary:

Perinthalmanna Odamala Sheikh Farid Auliya Daawa College's annual second Sanad Dana conference concluded. The closing conference was inaugurated by the college president Panakkad Syed Swadikhali Shihab Thangal. 

Thangal also performed the Faridi Sanad Dana for 56 young scholars who had completed their studies. College principal Fawaz Hudavi presided over the event.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം