എടപ്പാൾ വട്ടംകുളം സ്വദേശിയും പഴയ പൊന്നാനി താലൂക്കിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായിരുന്ന വട്ടംകുളം ഹൈദരലി മാസ്റ്റർ (89) ക്ക് നാട് വിട നൽകി.
ദീർഘകാലമായി ചേലക്കരയിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്നലെ തൃശ്ശൂർ അശ്വനി ആശുപത്രിയിലാണ് മരണം. ഇന്ന് രാവിലെ വട്ടകുളത്ത് എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് വട്ടംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
കെ.എസ്.ടി.യുവിന്റെ സ്ഥാപക നേതാവും പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. ഇ.അഹമ്മദ് സാഹിബ് എം.എസ്.എഫ് ജനറൽ സെക്രട്ടറിയായിരുന്ന പ്രഥമ സംസ്ഥാന കമ്മിറ്റിയിൽ ഹൈദരലി സെക്രട്ടറിയായിരുന്നു.
എടപ്പാൾ, കുമരനെല്ലൂർ ഹൈസ്കൂളുകളിൽ ദീർഘ കാലം അധ്യാപകനായിരുന്നു. വട്ടംകുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം, അവിഭക്ത പൊന്നാനി താലൂക്ക് മുസ്‌ലിം ലീഗ് സെക്രട്ടറി, സലാല ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപക സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ മാനേജിങ് കമ്മിറ്റി അംഗം, കുമരനെല്ലൂർ ഇസ്ലാഹിയ അറബിക് കോളേജ് പ്രസിഡന്റ്, വട്ടംകുളം മഹല്ല് പ്രസിഡന്റ്, വട്ടംകുളം ഗ്രാമീണ വായന ശാല സെക്രട്ടറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, ഫിറോസ് (ഇരുവരും ദുബൈ), ഫവാസ്, പരേതയായ ഫൗസിയ.
Summary:
The country bid farewell to Vattamkulam Hyderali Master (89), a native of Vattamkulam, Edappal and a leader of the Muslim League movement in the old Ponnani taluk.
He had been living a peaceful life at his residence in Chelakkara for a long time. He died yesterday at the Ashwani Hospital in Thrissur. The body, which was brought to Vattamkulam this morning, was buried at the Vattamkulam Juma Masjid graveyard in the afternoon.
