ആറങ്ങോട്ടുകര എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയുടെ രക്ഷാധികാരിയും രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന ടി.കെ.വേണുഗോപാലൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെൻ്റ് വിതരണം ചെയ്തു.
എഴുമങ്ങാട് എ.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ആർ.അഭിജ, എം.ശ്രീരാഗ് എന്നിവർക്ക് ക്യാഷ് പ്രൈസും മൊമൻ്റോയും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.
തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വിബിലേഷ് ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പ്രസിഡണ്ട് കെ.വി.സതീശൻ അദ്ധ്യക്ഷനായിരുന്നു.
ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് ജോ:സെക്രട്ടറി ഒ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃസമിതി കൺവീനറും തൃത്താല ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.രവി പ്രകാശ്, വാർഡ് മെമ്പർ എം.ജി രാജഗോപാലൻ എന്നിവർ സംസാരിച്ചു. തുടർന്ന് പുരസ്കാര സമർപ്പണം നടന്നു.
വായനശാലയുടെ സെക്രട്ടറി കെ.ജനാർദ്ദനൻ സ്വാഗതവും ജോ:സെക്രട്ടറി ബിപിൻ ആറങ്ങോട്ടുകര നന്ദിയും പറഞ്ഞു. ടി.കെ വേണുഗോപാലൻ മാസ്റ്ററുടെ കുടുംബാംഗങ്ങളും വായനശാലാ പ്രവർത്തകരും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരും പങ്കെടുത്തു.
Summary:
The endowment established in memory of T.K. Venugopalan Master, who was the patron of the Arangottukara Ezhumangad Vidyaposhini Library and a prominent figure in the political, cultural and social arena, was distributed.
R. Abhija and M. Srirag, 7th grade students of Ezhumangad AUP School, were presented with an award consisting of a cash prize and a memento.
