നാഗലശ്ശേരി പഞ്ചായത്തിലെ ഓണപ്പറമ്പ് നഗർ നിർമ്മാണോദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു.

നാഗലശ്ശേരി പഞ്ചായത്തിലെ ഓണപ്പറമ്പ് നഗറിൽ പട്ടികജാതി വികസന വകുപ്പിന്റെ 2025-26 വർഷത്തെ അംബേദ്‌കർ ഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപ വിനിയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. 36 എസ്.സി കുടുംബങ്ങൾ താമസിക്കുന്ന ഓണപ്പറമ്പ് നഗറിൻ്റെ സമഗ്ര വികസനത്തിനായി മന്ത്രി എം.ബി രാജേഷിൻ്റെ ഇടപെടലിനെ തുടർന്നാണ്  അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ ഫണ്ട് ലഭ്യമാക്കിയത്. 

കമ്മ്യൂണിറ്റി ഹാൾ, റോഡ് വികസനം, മാലിന്യ സംസ്കരണം, അഴുക്കുചാൽ, സൈഡ് പ്രൊട്ടക്‌ഷൻ, മിനി മാസ്റ്റ് ലൈറ്റ് തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് പദ്ധതി മുഖേന നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി പ്രദേശവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇതു വഴി കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. നിർമ്മിതി കേന്ദ്രം പ്രൊജക്ട് എഞ്ചിനീയർ എ.ഉസ്മാൻ റിപ്പോർട്ടവതരിപ്പിച്ചു.

നാഗലശേരി പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.ടി.വി നിഷ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തഗം ടി.കെ നീതു, പഞ്ചായത്തംഗം ടി.എം ലിബിൻ ദാസ്, ഒ.ടി അനൂപ്, മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.പി ഉഷ, ഒ.സുനിത, സുനേഷ് കുമാർ, ഒ.മോഹനൻ, ജില്ല പട്ടികജാതി വികസന ഓഫീസർ കെ.എസ് ശ്രീജ, സി.പി.ഐ.എം പെരിങ്ങോട് ലോക്കൽ സെക്രട്ടറി എ.കുട്ടി നാരായണൻ എന്നിവർ സംസാരിച്ചു.

Summary:

Development activities are being carried out in Onaparamba Nagar of Nagalassery Panchayat under the Scheduled Caste Development Department's Ambedkar Gramam Scheme for the year 2025-26 with an allocation of Rs. 1 crore. 36 SC families live here.

Development activities such as community hall, road development, waste management, drainage, side protection, mini mast light etc. are being implemented through the scheme.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം