തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കം കുറിച്ചവർ ഐക്യത്തോടെ ഒന്നിച്ചോടി!

അടുത്ത വർഷം ഫെബ്രുവരി 15ന് നടക്കുന്ന പെരിങ്ങോട് ഹെറിറ്റേജ് മാരത്തോണിൻ്റെ പ്രചാരണാർത്ഥം റണ്ണേഴ്സ് പെരിങ്ങോട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥികളുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. 

നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലെയും എല്ലാ സ്ഥാനാർത്ഥികളേയും  ഉൾപ്പെടുത്തിക്കൊണ്ട്  ‘RUN WITH CANDIDATES’ എന്ന പേരിൽ നടത്തിയ  Promo Runൽ അമ്പതോളം സ്ഥാനാർത്ഥികൾ പങ്കെടുത്ത് ഓടിയത് ചരിത്രമായി.

'ആരോഗ്യം, ശുചിത്വം,  ലഹരിമുക്തം' എന്നീ  സന്ദേശം ഉയർത്തിയാണ് കൂട്ടയോട്ടം നടന്നത്. കൂറ്റനാട് ന്യൂ ബസാറിൽ നിന്നാരംഭിച്ച് ഒരു കിലോമീറ്റർ ദൂരം ഓടി കൂറ്റനാട് ബസ് സ്റ്റാൻഡിൽ സമാപിച്ചു.  സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും നാട്ടുകാരും ക്ലബ് അംഗങ്ങളുമടക്കം  ഇരുനൂറോളം പേർ ഓട്ടത്തിൽ പങ്കെടുത്തു. 

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസറും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവുമായ  വി.കെ.ധർമേഷും, റണ്ണേഴ്സ് പെരിങ്ങോടിൻ്റെ ട്രഷറർ വി.ജി വിപിനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ക്ലബ് ജോയിൻ്റ് സെക്രട്ടറി ഡോ.രാധിക ശ്രീകുമാർ സ്വാഗതവും പ്രസിഡണ്ട് എം.പി മണി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം