പട്ടാമ്പിയിൽ ബസ് ജീവനക്കാരുടെ മിന്നൽ സമരം; വിദ്യാർത്ഥികളും യാത്രക്കാരും പെരുവഴിയിൽ

മേലെ പട്ടാമ്പി ജംഗ്ഷനിൽ നടക്കുന്ന റോഡ് പണിയും ഗതാഗത നിയന്ത്രണവും മൂലം സമയത്തിന് ഓടിയെത്താൻ കഴിയാത്തതിനാൽ ബസ് ഉടമകളും ജീവനക്കാരും മിന്നൽ പണിമുടക്ക് തുടങ്ങി.

ഇന്ന് ഉച്ചയോടെയാണ് പട്ടാമ്പി- പെരിന്തൽമണ്ണ - വളാഞ്ചേരി റൂട്ടുകളിൽ സർവീസ് നിർത്തിവച്ചത്. ഇതുമൂലം നൂറുകണക്കിന് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും പെരുവഴിയിലായി.

ഒരാഴ്ച മുമ്പ് പട്ടാമ്പി പോലീസുമായി നടത്തിയ ചർച്ചയിൽ രണ്ട് ഹോം ഗാർഡിനെ നിയമിച്ച് ഗതാഗത സ്തംഭനം ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

പ്രിയദർശിനി സർവീസ് മൂലം കലക്ഷനിൽ വൻ ഇടിവുണ്ടായതും ഇതിനെ തുടർന്ന് ജീവനക്കാർക്ക് കൂലി കുറയുന്നതും മറ്റുമുള്ള  പ്രശ്‌നങ്ങളുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ മൂലമാണ്  സർവീസ് നിർത്തിവച്ചതെന്നും ബസ് ജീവനക്കാർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം