ബന്ധു വീട്ടിൽ വിരുന്നിനെത്തിയ യുവതി കുളത്തിൽ മുങ്ങിമരിച്ചു.

വരവൂർ പഞ്ചായത്തിലെ പിലക്കാടാണ് ദാരുണ സംഭവം. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസർ മകൾ ഹസ്‌ന (19) യാണ്  മരിച്ചത്. പിലക്കാട് പോസ്റ്റ് ഓഫീസിനു സമീപം നടുവട്ടം റോഡിൽ തറയിൽ വീട്ടിൽ ഹൈദ്രോസിൻ്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു ഹസ്‌ന. 

ഇന്ന് വൈകുന്നേരത്തോടെ വീടിനടുത്തുള്ള കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഹസ്നയും കൂട്ടുകാരും. കുളത്തിൽ നിന്ന് ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയവർ രണ്ടുപേരെ രക്ഷപ്പെടുത്തി. 

എന്നാൽ ഹസ്നയെ കണ്ടുകിട്ടിയില്ല. കാണാതായ ഹസ്നയെ കണ്ടെത്താൻ സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തി. ഒടുവിൽ രാത്രി എട്ടരയോടെയാണ് ചേതനയറ്റ ഹസ്‌നയെ കണ്ടെത്തിയത്.  ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വിവരമറിഞ്ഞ് തഹസിൽദാർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം