പുലാമന്തോൾ കുരുവമ്പലത്ത് കാപ്പ പ്രതിയുടെ വീട്ടിൽ റെയ്ഡ്: മാരക ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം  അസി.എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എക്സൈസ് റെയ്ഞ്ചും മലപ്പുറം എക്സൈസ് ഇന്റലിജൻസും സംയുക്തമായി കുരുവമ്പലത്ത് റെയ്ഡ് നടത്തി.

പെരിന്തൽമണ്ണ എക്സൈസ് ഇൻസ്‌പെക്ടർ എം. യൂനസിന്റെ നേതൃത്വത്തിൽ പുലാമന്തോൾ കുരുവമ്പലം സ്വദേശി അഫ്സൽ ഉബൈദ് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 112 ഗ്രാം MDMA, 6 ഗ്രാം കഞ്ചാവ്‌, 20,000 രൂപ എന്നിവ കണ്ടെടുത്തു.  അഫ്സൽ ഉബൈദിനെ അറസ്റ്റ് ചെയ്തു.  

കുറച്ചു നാളായി ഇയാൾ പെരിന്തൽമണ്ണ എക്സൈസിന്റെ രഹസ്യ നിരീക്ഷത്തിലായിരുന്നു. ഇയാൾക്കെതിരെ പെരിന്തൽമണ്ണ എക്സൈസിലും കൊളത്തൂർ, പെരിന്തൽമണ്ണ പോലീസിലും മയക്കു മരുന്ന് വില്പന സംബന്ധിച്ച കേസുകൾ നിലവിലുണ്ട്. കാപ്പ പ്രകാരം ജയിൽ വാസമനുഭവിച്ച ശേഷവും മയക്കുമരുന്ന് വില്പന തുടരുന്നതിനിടെയാണ് അറസ്റ്റ്. 

അസി.എക്സൈസ് ഇൻസ്‌പെക്ടർ ഡി.ഷിബു, ഇന്റലിജൻസ് വിഭാഗം അസി.എക്സൈസ് ഇൻസ്‌പെക്ടർ കെ.രാമൻകുട്ടി, പ്രിവന്റീവ് ഓഫീസർ അബ്ദുൽ റഫീഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. സുനിൽ കുമാർ, അബ്ദുൽ ജലീൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീവിദ്യ എന്നിവരാണ് റെയ്ഡ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം