മേലെ പട്ടാമ്പി കല്പക സ്ട്രീറ്റ് റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു വൈസ് ചെയർ പേഴ്സൺ അസ്ന ഹനീഫ മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ പ്രസിഡണ്ട് അലി കാര്യാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.ഷാഹുൽ ഹമീദ് (മാനു), എ.കെ മുഷ്താഖ്, അൻവർ, മണികണ്ഠൻ, രാധാകൃഷ്ണൻ, ഹംസ, അച്യുതൻ കുട്ടി, ഉണ്ണികൃഷ്ണൻ, വി.ടി ഹംസ എന്നിവർ സംബന്ധിച്ചു. ചടങ്ങിനെത്തിയ നഗര ഭരണ സാരഥികളെ സംഘാടകർ ആദരിച്ചു.
Tags
പ്രാദേശികം

