പട്ടാമ്പി ഗവ. ഹൈസ്ക്കൂളിലെ 1982-83 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി. പട്ടാമ്പി ബ്രീസ് ലോഞ്ചിൽ നടന്ന സംഗമം 45 വർഷത്തെ ഓർമ്മകളുടെ നിറവിലേക്കുള്ള വീണ്ടുമൊരു തിരിച്ചു പോക്കായിരുന്നു.
വിവിധ മൽസരങ്ങളും സമ്മാനദാന ചടങ്ങും നടന്നു. ആട്ടവും പാട്ടുമായി സർഗ്ഗാർത്മകതക്ക് അവർ ജീവൻ നൽകി. ഓർമ്മകൾ അണയാതെ നിലനിർത്താൻ സംഗമം വേദിയായി. ബാച്ച് പ്രസിഡൻ്റ് മോഹൻ കറോളളി ഉദ്ഘാടനം ചെയ്തു.
ഡോ.അബ്ദു പതിയിൽ, സി.പി കൃഷ്ണദാസ്, സി.സുധാകരൻ, പി.കെ അരവിന്ദൻ, ടി.സി.രാമദാസ്, സത്താർ, എം.പാർവതി, കെ.ജി രമേഷ്, കെ.സത്യൻ, രാധിക, ഹഫ്സ, മോഹൻ, ഡോ.എം.രാമചന്ദ്രൻ, ടി.വി അശോകൻ, കെ.സി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു.
Tags
പ്രാദേശികം
