ജോലി നഷ്ടപ്പെട്ട പ്രവാസി കുടുംബത്തോടൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ആശുപത്രിയിൽ

കുന്നംകുളം പഴഞ്ഞി അരുവായിലാണ്  നാടിനെ നടുക്കിയ സംഭവം. നാലംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ. 

മാടക്കപറമ്പിൽ സിബി (51), മകൾ അലീന (19) എന്നിവരാണ് മരിച്ചത്.  സിബിയുടെ ഭാര്യ ബീന (40), മകൻ ആദിത്യൻ (18) എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവാസിയായ സിബി ജോലി നഷ്ടപ്പെട്ട് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. നാലുപേരും വിഷം കഴിച്ചാണ് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചത്. സിബിയെ വീട്ടു കിണറ്റിലും അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വിഷം കഴിച്ചിട്ട് മരിക്കാതായതോടെ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

വിഷം കഴിച്ച് അത്യാസന്ന നിലയിലായ മകൻ ആദിത്യനാണ് തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. കുന്നംകുളം ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോലീസ് ജീപ്പിലാണ് അത്യാസന്ന നിലയിലായവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 

ഖത്തറിൽ ഡിസൈനറായി ജോലി ചെയ്തിരുന്ന സിബി യുദ്ധക്കെടുതിയിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് നാട്ടിൽ തിരിച്ചെത്തിയത്. 'ജീവിതം മതിയായി ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു' എന്നെഴുതി വെച്ച മരണക്കുറിപ്പും വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം