കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജീവനം 2.0 ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അലനല്ലൂർ യു.ബി കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
അലനല്ലൂർ സി.ഡി.എസ് ലൈവ് സ്റ്റോക്ക് ക്ലസ്റ്ററിലെ ഏറ്റവും പ്രായമേറിയ കർഷകയായ പ്രസന്നാമ്മയ്ക്ക് വിരമരുന്ന് കിറ്റ് നൽകി ഡി വോമിങ് ക്യാമ്പയിൻ മന്ത്രി ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റർ പരിധിയിലുള്ള കർഷകർക്കുള്ള സൗജന്യ വിരമരുന്ന് വിതരണം, സംരംഭകർക്കായുള്ള ബാങ്ക് വായ്പാമേള, കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) ഡ്രൈവ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ആനിമൽ ഹസ്ബൻഡറി (എ.എച്ച്) പ്രൊഡ്യൂസർ ഗ്രൂപ്പുകൾക്കുള്ള ഫണ്ട് വിതരണം, തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കുള്ള ആധുനിക കൃഷി, മെഷീനറികളുടെ വിതരണം എന്നിങ്ങനെ മൃഗസംരക്ഷണ മേഖലയിലെ പുതിയ അറിവുകളും സേവനങ്ങളും ഒരുക്കിയിരുന്നു. മൃഗസംരക്ഷണ - ക്ഷീരവികസന മേഖലകളിലെ പ്രമുഖ ബ്രാൻഡുകളേയും സേവനങ്ങളേയും ഉൾപ്പെടുത്തി മെഗാ എക്സ്പോയും സംഘടിപ്പിച്ചു.
മിൽമ, മിൽമ ഫീഡ്സ്, കെ.എസ് ഫീഡ്സ് എന്നിവയുടെ സ്റ്റാളുകളും ആധുനിക ഡയറി മെഷീനറികളുടെ പ്രദർശനവും, കുടുംബശ്രീ സംരംഭകരുടെ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.
അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി അധ്യക്ഷയായി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കർ മുഖ്യാതിഥിയായി. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ (മൃഗസംരക്ഷണ മേഖല) ഡോ.വന്ദന ശശിധരൻ പദ്ധതി വിശദീകരിച്ചു. വിവിധ ഗ്രാമ പഞ്ചായത്ത് സാരഥികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു.
