തൃശൂർ പട്ടിക്കാട് ദേശീയ പാതയിൽ മിനി ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.
ഒഡീഷ സ്വദേശി ജാജറ മാജി (62) ആണ് മരിച്ചത്. പട്ടിക്കാട് മണൽ, മെറ്റൽ വിപണനം നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്നും വന്ന മിനി ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് മേൽ നടപടി സ്വീകരിച്ചു.
