ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പട്ടാമ്പി താലൂക്ക് സമ്മേളനം സമാപിച്ചു

കൂറ്റനാട് ഡി.കെ സോഷ്യൽ ഹാളിൽ നടന്ന താലൂക്ക് സമ്മേളനം GKPA സംസ്ഥാന ജനറൽ സെക്രട്ടറി ശങ്കരനാരായണൻ കൂറ്റനാട് ഉദ്ഘാടനം ചെയ്തു.  പാലക്കാട്‌ ജില്ലാ പ്രസിഡണ്ട്‌  KKM ബഷീർ കാറൽമണ്ണ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ഹബീബ് റഹ്‌മാൻ കുടല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സൈഫുദ്ധീൻ മങ്കര സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 

മറ്റു ജില്ലാ ഭാരവാഹികളായ ബാലകൃഷ്ണൻ, സാദിഖ് മൂപ്പൻ, സുബ്രമണ്യൻ പാലക്കാട്‌,  സക്കീർ മങ്കര,  മുജീബ് മഞ്ഞളുങ്കൽ,  കുട്ടൻ കൂടല്ലൂർ, മുഹമ്മദലി മുതുതല, വിനോദ്,  UAE ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം  സുബൈദ മണ്ണാർക്കാട്, ഖത്തർ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം മജീദ് കപ്പൂർ എന്നിവർ സംസാരിച്ചു.  പട്ടാമ്പി താലൂക്ക് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ  സ്വാഗതവും ട്രഷറർ സുധീർ ആമയൂർ നന്ദിയും പറഞ്ഞു.

തിരിച്ചു വന്ന പ്രവാസികൾക്ക് കൈത്താങ്ങായി അവതരിപ്പിച്ച വിവിധ പ്രൊജക്റ്റ്‌കൾ സമയബന്ധിതമായി തുടങ്ങാൻ യോഗത്തിൽ ധാരണയായി.  മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ ഉടൻ വിതരണം ചെയ്യുക, തിരിച്ചുവന്ന എല്ലാ പ്രവാസികൾക്കും സർക്കാർ 5 ലക്ഷം രൂപ ലോൺ അനുവദിക്കുക, പ്രവാസികളുടെ യാത്രാ പ്രശ്നം ഉടൻ പരിഹരിക്കുക,  തിരിച്ചുവന്ന എല്ലാ പ്രവാസികളെയും നോർക്ക ഇൻഷൂറൻസ് സ്കീമിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം