വല്ലപ്പുഴയിൽ അഴുക്കുചാലിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

ഓപ്പറേഷന്‍ തണ്ടര്‍ റെയ്ഡിന്റെ ഭാഗമായി വല്ലപ്പുഴയിൽ കഞ്ചാവു ചെടി കണ്ടെത്തി. 

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും പരിസരങ്ങളിലും പരിശോധന നടത്തിവരവേയാണ്  വല്ലപ്പുഴ യാറത്തിന് സമീപം  അഴുക്ക് ചാലിൽ നിന്നും  കഞ്ചാവ് ചെടി കണ്ടെത്തിയത്. 

കഞ്ചാവ് ചെടിക്ക് ഒന്നേകാൽ മീറ്ററിലധികം ഉയരമുണ്ടായിരുന്നതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും  എക്സൈസ് അധികൃതർ അറിയിച്ചു.  

പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ.കെ ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.വസന്തകുമാർ, സിവിൽ എക്സൈസ് ഓഫീസർ അനൂപ് രാജ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം