ഗതാഗത നിയന്ത്രണം ബുധനാഴ്ച വരെ : പട്ടാമ്പി പന്തക്കൽ പൂരത്തിനു തടസ്സമാവില്ല

മേലെ പട്ടാമ്പി മുതൽ ഗുരുവായൂർ റോഡ് വരെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 12/01/2026 (തിങ്കളാഴ്‌ച) രാത്രി 8 മണി മുതൽ 14/01/2026 (ബുധനാഴ്ച്ച) രാവിലെ 5 മണി വരെ ഗതാഗതം നിരോധിക്കും.

പെരിന്തൽമണ്ണ ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃത്താല കൊപ്പത്തു നിന്നും തിരിഞ്ഞ് കൊടുമുണ്ട വഴി പട്ടാമ്പി ഗുരുവായൂർ റോഡ് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്നും തിരിഞ്ഞ് ഷൊർണൂർ ആറങ്ങോട്ടുകര വഴി പോകേണ്ടതാണ്.

ചെർപ്പുളശ്ശേരി ഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് പോകേണ്ട വാഹനങ്ങൾ നെല്ലായ കൃഷ്‌ണപ്പടി വഴി ഷൊർണൂരിൽ എത്തി ആറങ്ങോട്ടുകര വഴി യാത്ര തുടരേണ്ടതാണ്.

പള്ളിപ്പുറം ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുതുതല ജംഗ്ഷനിൽ നിന്നും ശങ്കരമംഗലം വഴി മേലെ പട്ടാമ്പി ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

പെരിന്തൽമണ്ണ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ പട്ടാമ്പി ജംഗ്ഷൻ വഴി യാത്ര തുടരാവുന്നതാണ് എന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അതേ സമയം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രണം പട്ടാമ്പി പന്തക്കൽ പൂരവുമായി ബന്ധപ്പെട്ട ഒന്നിനും തന്നെ തടസ്സമാവില്ല എന്നു മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു. ചെറുപൂരങ്ങൾക്കോ വേലകൾക്കോ റോഡിൽ പ്രവേശിക്കുന്നതിനു ഒരു തടസ്സവുമുണ്ടാവില്ല.  

എന്നാൽ മറ്റു  വാഹനങ്ങൾക്ക് പൂർണമായും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിവിധ ദേശങ്ങളിൽ നിന്നും പുറപ്പെട്ട ചെറു പൂരങ്ങൾ പട്ടാമ്പി ബസ് സ്റ്റാൻഡിൽ കേന്ദീകരിച്ച ശേഷം എല്ലാ പുരങ്ങളും ഒരുമിച്ച് ഒരു മഹാ പൂരമായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നതാണ് പതിവ്. 

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഗതാഗത കുരുക്ക് എത്രയും വേഗത്തിൽ പരിഹരിക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും, പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം