കൊപ്പം അഭയം പള്ളം സ്മാരക വായനശാലയുടെ പ്രൊഫ.ഹംസ തയ്യൽ സ്മാരക യുവജന പുരസ്കാരം സിങ്കപ്പൂർ എൻ.ടി.യു സർവകലാശാല ഗവേഷണ വിദ്യാർഥി മുതുതല കരളംകുന്നത്ത് വീട്ടിൽ ആഷിഫ് ഷഹീറിന് സമ്മാനിച്ചു.
പുരസ്കാര സമർപ്പണ സദസ്സ് കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.വി വത്സല ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എൻ.പി വിനയകുമാർ പുരസ്‌കാരം സമ്മാനിച്ചു. അഭയം ചെയർ പേഴ്സൺ എ.ഷാബിറ അധ്യക്ഷയായി. പി.ഷണ്മുഖൻ, പി.ടി രാഹേഷ്, ടി.കെ മനോഹരൻ, അഭയം കൃഷ്ണൻ, ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.
ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് ഷഹീർ ലോകത്തെ പതിനാലാം റാങ്കുള്ള സിങ്കപ്പൂർ എൻ.ടി.യു സർവകലാശാലയിൽ പ്രവേശനം നേടിയത്. കോവിഡ് കാലത്ത് മുതുതലയിലെ യൂത്ത് ബ്രിഗേഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഷഹീറിൻ്റെ വിവിധ മേഖലയിലെ പ്രവർത്തന മികവ് കണക്കിലെടുത്താണ് കൊപ്പം അഭയത്തിൻ്റെ പ്രൊഫ.ഹംസ തയ്യിൽ യൂത്ത് അവാർഡ് ആഷിഫ് ഷഹീറിന് സമ്മാനിച്ചത്. പട്ടാമ്പി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ പോക്കർ- ഖദീജ ദമ്പതികളുടെ മകനാണ് ആഷിഫ്.
Summary:
The Prof. Hamsa Thayyal Memorial Youth Award of the Koppam Abhayam Pallam Memorial Library was presented to Aashif Shaheer, a research student of the Singapore NTU University, Muthuthala, Karalamkunnath Thamula. The award presentation ceremony was inaugurated by Koppam Panchayat President T.V. Vatsala. CPIM District Committee Member N.P. Vinayakumar presented the award. Abhayam Chairperson A. Shabira presided over the function.
Shaheer gained admission to the 14th ranked Singapore NTU University in the world by fighting against life circumstances. He was the youngest member of the Youth Brigade of Muthuthala during the Covid period. The Prof. Hamsa Thayyal Youth Award of the Koppam Abhayam was presented to Aashif Shaheer considering Shaheer's excellence in various fields.
