പട്ടാമ്പി മണ്ഡലം മുജാഹിദ് കടുംബ സംഗമം നടന്നു. മേലെ പട്ടാമ്പി ചിത്ര ഓഡിറ്റേറിയത്തിൽ കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. സ്ത്രീത്വത്തെ ആദരിക്കുകയും സ്ത്രീ സുരക്ഷയ്ക്കാവശ്യമായ ഒട്ടേറെ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം എന്ന് അദ്ദേഹം പറഞ്ഞു.
കുടുംബ ഭദ്രത തകർക്കുന്ന പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കെ.ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.മിന്ന, എം.മുസ്തഫ, ഡോ.ഹബീബ് റഹ്മാൻ, ഡോ.മുഹമ്മദ് ഷാ, കുഞ്ഞുമുഹമ്മദ്, ഷറഫുദ്ദീൻ, ഒ.പി റഹീം,
ഇ.മുഹമ്മദ്, എം.ടി ഹംസ, ഈസ മദനി, ഇ.മബ്റൂക്, നാഫിൽ, ഫാത്തിമ എന്നിവർ സംസാരിച്ചു. "സന്തുഷ്ട കുടുംബം" (അബ്ദുസത്താർ കൂളിമാട് ), സ്ത്രീ ഇസ്ലാമിൽ (ഡോ.ഫർഹാ നൗഷാദ് ), പാഴായിപ്പോകുന്ന യുവത്വം (ജംഷീർ ഫാറൂഖി), ആദർശ വിശുദ്ധി (എ.കെ ഹദിയത്തുള്ള സലഫി) എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു.

