തൃശൂർ അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശിൽപ (30), അക്ഷയ് ജിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം ശിൽപ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.
ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാൽ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശിൽപ വാതിൽ തുറക്കാത്തതിനാൽ മോഹിത്തിന്റെ അമ്മ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി ജനലിന്റെ ഗ്ലാസു തകർത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനൊടുക്കുന്നുവെന്ന് വെളിപ്പെടുത്തി ഫോണിൽ റെക്കാഡ് ചെയ്തു വച്ചിട്ടുണ്ടായിരുന്നുവെന്നും പോലിസ് പറഞ്ഞു. സാമ്പത്തികമായി കുടുംബത്തിന് പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും പറയുന്നുണ്ട്.
ശില്പ പി.എസ്.സി പരീക്ഷ എഴുതാൻ തയ്യാറെടുപ്പിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പോലിസ് ഇൻക്വിസ്റ്റ് നടത്തി മേൽ നടപടികൾ സ്വീകരിച്ചു.
Summary:
A mother and her child were found dead inside their house in Thrissur.
The incident took place in Ambalakavu, Adatt, Thrissur. The deceased were identified as Shilpa (30) and Akshayjith (five). Both were found dead this morning. It is believed that Shilpa hanged herself after killing the child.
After Mohit's mother informed her that Shilpa did not open the door in the morning, locals broke the glass of the window and found the bodies. The police were then informed.
