കോവളം വെള്ളാര്‍ ഒലിപ്പുവിള അനില്‍ ഭവനില്‍ അഖില്‍ (27) ആണ് മരിച്ചത്. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസ് നിക്ഷേപത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ സുഹൃത്തിന് വാട്‌സാപ് സന്ദേശം അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അഖില്‍. രണ്ടര വര്‍ഷം മുന്‍പാണ് പൊലീസ് ജോലിയില്‍ പ്രവേശിച്ചത്. വയനാട് സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു അഖില്‍. ഈ യുവതിയെ കഴിഞ്ഞ ദിവസം വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ അഖില്‍ പിന്നീട് പൊലീസ് ക്യാമ്പില്‍ പോകുന്നു എന്ന് പറഞ്ഞ് വിട്ടില്‍ നിന്ന് ഇറങ്ങുകയും, ഒരു മണിക്കൂറിനുള്ളില്‍ തിരികെയെത്തുകയും ചെയ്തു.
Summary:
Civil Police Officer found dead inside his house in Kovalam. The deceased was identified as Akhil (27) of Olippuvila Anil Bhavan, Vellar, Kovalam. Akhil was in a relationship with a young woman from Wayanad. The young woman was found dead in her rented house the other day.
