ചിരിയും ചിന്തയുമായി കുട്ടികളുടെ ആരവം സഹവാസ ക്യാമ്പ് സമാപിച്ചു

പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്കൂളിൽ ഏകദിന സഹവാസ ക്യാമ്പ് നടന്നു. മുനിസിപ്പൽ കൗൺസിലർ ശാഹുൽ ഹമീദ് (മാനു) ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുനീർ പാലത്തിങ്കൽ അധ്യക്ഷനായി. പ്രധാന അധ്യാപിക ഡെയ്സി, മാനേജ്മെന്റ് പ്രതിനിധി സിദ്ദീഖ്, പി.ശ്രീജ, ഷൈജ എന്നിവർ സംസാരിച്ചു. 

നാടകക്കളരി, പേപ്പറിൽ  വർണ വിസ്മയം,  പുഴയറിവ്, കളിയും ചിരിയും, പാട്ടും പറച്ചിലും, ക്യാമ്പ് ഫയർ എന്നിവ നടന്നു. നാടക പരിശീലകൻ ആബിദ് മംഗലം, എം.ശ്രീജ (പേപ്പർ ക്രാഫ്റ്റ്), ആർഷ വി.മേനോൻ (കളരി), ശ്രാവൺ കുമാർ, ശ്രീകാന്ത് (ഗായകർ) എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 

വേറിട്ടതും പുതുമയുള്ളതുമായ വിവിധ സെഷനുകളിലൂടെ കടന്നുപോയ വിദ്യാർത്ഥികൾക്ക് ആരവം  മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.

Summary:

A one-day cohabitation camp was held at Pattambi Maruthur AMLP School. Municipal Councilor Shahul Hameed (Manu) inaugurated the camp.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം