പട്ടിത്തറയിലെ ഉഷാമണി മികച്ച അങ്കണവാടി വർക്കർ

ഭാവി തലമുറയെ വാർത്തെടുക്കാനുള്ള ​മികച്ച പ്രവർത്തനങ്ങൾക്കുള്ള 2024-25 വർഷത്തെ സംസ്ഥാന അവാർഡ് പട്ടിത്തറ പഞ്ചായത്തിലെ മൂന്നാം വാർഡ് അങ്കണവാടി (നമ്പർ 50) വർക്കർ ഉഷാമണിക്ക്. 34 വർഷമായി ഈ രംഗത്ത് തുടരുന്ന ഉഷാമണിക്ക് ലഭിച്ച ബഹുമതി അർപ്പണ ബോധത്തിനുള്ള വലിയ അംഗീകാരമാണെന്ന് നാട്ടുകാർ പറയുന്നു.

​1992ൽ പ്രശാന്തി കൃഷ്ണൻ നായർ വിട്ടുനൽകിയ താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1997 മുതൽ കെ.വി.വാസു സൗജന്യമായി നൽകിയ സ്ഥലത്ത് ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമ്മിച്ച കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.

​നാടിന്റെയും കുരുന്നുകളുടെയും പ്രിയങ്കരിയായ ഉഷാമണി ടീച്ചർ, ഔദ്യോഗിക ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമാണ്  പുരസ്കാരത്തിന് അർഹയാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം