താമരശ്ശേരി ദേശീയ പാതയിൽ അമ്പായത്തോടിന് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ ഫാത്തിമ, റുബീന എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന ഷംന, മുബഷീർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാർ അമ്പായത്തോട് വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റ ഷംനയും, മുബഷീറും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Summary:
A mother and daughter met a tragic end when their car lost control and crashed into a tree near Ambayathod on the Thamarassery National Highway. Fathima and Rubina, natives of Panthirankavu, Kozhikode, died in the accident. Shamna and Mubasheer, who were in the car, were seriously injured.
