രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം

കൊല്ലം സ്വദേശി സുഭാഷിനെ (43) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് (പോക്സോ) കോടതിയുടേതാണ് വിധി. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രധാന സാക്ഷി കൂറുമാറിയിരുന്നു. എന്നാൽ സാഹചര്യത്തെളിവുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

2010 ഫെബ്രുവരി 25 നാണ് സംഭവം. ആൺകുഞ്ഞിനെയാണ് സുഭാഷ് കൊലപ്പെടുത്തിയത്. 2009ൽ ഭർത്താവ് ഗൾഫിൽ പോയ സമയത്ത് സുഹൃത്ത് സുഭാഷിനൊപ്പം ജീവിക്കാനായി കുട്ടിയുടെ അമ്മ ബംഗാളിലേക്ക് പോയിരുന്നു. ഇവർ പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്‌ജിൽ താമസം തുടങ്ങി. ഇവിടെ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ഒഴിവാക്കി അമ്മയ്ക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം. 

കുട്ടിയുടെ അമ്മ ഉറങ്ങിയ സമയം രാവിലെ ഏഴിന് മകൻ ആദിത്യനെ പൈപ്പിൻ ചുവട്ടിലും പിന്നീട് ബക്കറ്റിലും പ്രതി വെള്ളത്തിൽ മുക്കുകയായിരുന്നു. അപകടമാണെന്ന് വരുത്തി തീർക്കാൻ കുട്ടിയെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. സംശയം തോന്നിയ ഡോ.ജിജോ പോൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. 

പ്രതി പിഴ അടച്ചാൽ തുകയ്ക്ക് അമ്മ അർഹയല്ലെന്നും കോടതി വിധിച്ചു.  പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.എ ബിന്ദു ഹാജരായി. പള്ളുരുത്തി ഇൻസ്പെക്ടർ കെ സജീവാണ് കുറ്റപത്രം സമർപ്പിച്ചത്.

Summary:

Mother's friend sentenced to life imprisonment in case of drowning of two-year-old child.

Kollam native Subhash (43) was sentenced to life imprisonment and a fine of Rs. 1 lakh. The verdict was given by the Ernakulam Additional Sessions (POCSO) court. In a case where there were no eyewitnesses, the main witness had turned traitor. However, the court sentenced him after considering the circumstantial evidence.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം