Trending

വല്ലപ്പുഴയിൽ Mec 7 വാർഷികം ആഘോഷിച്ചു


വല്ലപ്പുഴയിൽ ഒരു വർഷമായി നടന്നു വരുന്ന വനിതാ വിഭാഗം Mec7 (മൾട്ടി എക്സൈസ് കോമ്പിനേഷൻ) വാർഷികം ആഘോഷിച്ചു. ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെക് സെവൻ ഫൗണ്ടർ ക്യാപ്റ്റൻ സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രഭാത വേളയിൽ നാം ചെലവഴിക്കുന്ന ഏതാനും നിമിഷങ്ങൾ നമ്മുടെ ആരോഗ്യ പരിപാലനത്തിൻ്റെ  ജീവനാഡിയായി മാറുകയാണെന്ന് ക്യാപ്റ്റൻ സലാഹുദ്ധീൻ പറഞ്ഞു. 

സെൻ്റർ ചീഫ് കോ-ഓഡിനേറ്റർ സൈഫുന്നീസ മുഈനുദ്ധീൻ അധ്യക്ഷയായി.  മെക് സെവൻ അംബാസഡർ ഡോക്‌ടർ അറക്കൽ ബാവ മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ മുസ്തഫ തോട്ടുങ്ങൽ ആരോഗ്യ പരിപാലനം വ്യായാമത്തിലൂടെ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. 

ട്രൈനർ നജ്‌ല ടിച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.  കെ.പി അബൂബക്കർ, കെ.ടി ജയകൃഷ്ണൻ, സെയ്തലവി മാനു എന്നിവരുടെ നേതൃത്വത്തിൽ മെക്‌ സെവൻ വ്യായാമ മുറ പരിചയപ്പെടുത്തി. 

മലപ്പുറം ജില്ലാ ട്രൈനർ കെ.പി.എ ഗഫൂർ, വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സന്തോഷ്, മെക് സെവൻ വല്ലപ്പുഴ കോ-ഓഡിനേറ്റർ ഇ.കെ.എം ബഷീർ, പട്ടാമ്പി ഏരിയ കോ-ഓഡിനേറ്റർ സൈതലവി (മുത്തു),  ഇ.പി അക്ബർ കുടുംബിനി, എം.വീരാൻ ഹാജി, എം.ടി.എ. നാസർ മോളൂർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് കെ.പി.എം മുസ്തഫ, പഞ്ചായത്തംഗം നൂർജഹാൻ,  കെ.സി നാസർ, ചീഫ് ട്രൈനർ ജിതേഷ് മക്കരപ്പറമ്പ്, പ്രോഗ്രാം ഓർഗനൈസർ ജമാൽ പരവിക്കൽ, ഇ.കെ.എം അഷ്‌റഫ്, ഇ.കെ ശിഹാബ്, ഷാജഹാൻ മാസ്റ്റർ, അഡ്വ:മുഹമ്മദലി മാറ്റാംതടം എന്നിവർ സംസാരിച്ചു. 

പരിപാടിയിൽ പ്രധാന ട്രൈനർമാരേയും കോ-ഓഡിനേറ്റർമാരേയും ആദരിച്ചു. ട്രൈനർ സുമയ്യ ഷബീർ സ്വാഗതവും ജസീന ബഷീർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം