പട്ടാമ്പി കൊടലൂര് ഇര്ഷാദുല് അഥ്ഫാല് ഹയര് സെക്കണ്ടറി മദ്രസ വിദ്യാര്ത്ഥികളുടെ സര്ഗ്ഗശേഷി വളര്ത്തുക എന്ന ലക്ഷ്യത്തില് നടത്തുന്ന മുല്ത്തഖ സാഹിത്യ സമാജത്തിന്റെ മാന്വല് പ്രകാശനം ചെയ്തു.
അല് അബ്റാര്, അല് അന്വാര്, അല് അസ്ഹാര് എന്നീ മൂന്ന് ഗ്രൂപ്പുകളിലായി വിവിധയിനം പരിപാടികളോടെയാണ് സാഹിത്യ സമാജം നടക്കുക.
സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം കൊടലൂര് മഹല്ല് ഖത്തീബ് അനസ് അന്വരി നിര്വ്വഹിച്ചു. സദ്വര് മുഅല്ലിം അനസ് വാഫി അദ്ധ്യക്ഷനായി.
അബ്ദുറഹ്മാന് ഫൈസി, ഹമീദ് അന്വരി, യൂസുഫലി വാഫി, അസ്ലഹ് വാഫി, മുഹമ്മദ് കുട്ടി ഹാജി, പി.ഉമ്മര്, പി.റഷീദ്, കെ.മുസ്തഫ, പി.അമീര്, കെ.അസീസ്, പി.അദ്നാന്, അനീസ് റഹ്മാന് എന്നിവര് സംബന്ധിച്ചു.
Tags
Education
