കണ്ണൂർ ഡൻ്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നും, രോഹിത് ആക്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
പട്ടാമ്പി ഗാന്ധി സ്ക്വയറിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ എം.എ മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷമീർ മനക്കത്തൊടി അധ്യക്ഷത വഹിച്ചു.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ഷക്കീല വിളയൂർ, കാരക്കാട് യൂണിറ്റ് പ്രസിഡന്റ് നാസർ കാരക്കാട്, മണ്ഡലം സെക്രട്ടറി കെ.പി ഹമീദ് എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം
